ഹാദിയയുടെ ജീവന് അപായം നേരിട്ടാൽ ഉത്തരവാദിത്തം പിണറായിസർക്കാറിന് -ഹമീദ് വാണിയമ്പലം കണ്ണൂർ: ഹാദിയയുടെ ജീവന് അപായം നേരിട്ടാൽ പിണറായിസർക്കാർ മറുപടി പറയേണ്ടിവരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ല കമ്മിറ്റി പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെൻറ ജീവൻ അപകടത്തിലാണെന്ന് ഹാദിയ വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ആഭ്യന്തരവകുപ്പ് കുറ്റകരമായ മൗനത്തിലാണ്. പിതാവിെൻറ അവകാശബോധത്തെ മുൻനിർത്തി പ്രായപൂർത്തിയായ വിദ്യാസമ്പന്നയായ യുവതിയുടെ മൗലികാവകാശം ഹനിക്കുകയാണ്. പിണറായിസർക്കാറും കോടതിയും ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത്. വർഗീയ ഫാഷിസത്തിെൻറ രീതി എന്തിനാണ് കോടതി സ്വീകരിക്കുന്നത്. ഭരണഘടന അംഗീകരിച്ച് കടമകൾ നിർവഹിക്കേണ്ടവർ അത് ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മുന്നോട്ടുപോകണമെങ്കിൽ പുതിയ ആശയങ്ങൾ വേണം, അതാണ് ഫ്രറ്റേണിറ്റി മുന്നിൽവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡൻറ് ജിനമിത്ര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ശംസീർ ഇബ്രാഹീം, നസ്റീന ഇല്യാസ്, ഗിരീഷ് കാവാട്ട്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജബീന ഇർഷാദ്, എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് അഹമ്മദ് കുഞ്ഞി, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, അസറ്റ് ജില്ല പ്രസിഡൻറ് പി.സി. മുനീർ, സി.കെ. മുനവ്വിർ എന്നിവർ സംസാരിച്ചു. ജില്ലയിലെ മെംബർഷിപ് വിതരണോദ്ഘാടനം യുവകവി പി.പി. റഫീനക്ക് ആദ്യ മെമ്പർഷിപ്പ് നൽകി ദേശീയ വൈസ് പ്രസിഡൻറ് ജിനമിത്ര നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.