കളരിഗുരുക്കൻമാരെയും യോഗാചാര്യൻ മാരെയും ചേർത്ത് കൊണ്ടുള്ള ചികിതാസാ രീതി കൊണ്ട് വരണമെന്നും

കൂത്തുപറമ്പ്: കളരി യോഗഎന്ന പുതിയ രീതി പരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ജില്ലാചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പിണറായിൽ നിർമ്മിക്കുന്ന കളരി ഉഴിച്ചിൽ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്തി ..ലോകത്തിലെ ആയോധന കലകകളുടെ മാതാവാണ് കളരി. ഈ സംമ്പ്രദായത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വലുത് എന്ന് കരുതുന്ന കുംങ്ങ്ഫൂ പോലും ഉണ്ടായത്.കുട്ടികളെയും ചെറുപ്പക്കാരെയും ആകർ ക്ഷിക്കാനുതകുന്ന ഒരു ഡ്രസ്സ് കോഡ് കളരിക്ക് ഉണ്ടാകണം. കളരി പരിശീലനത്തിലൂടെ ശാരീരികമായും മാനസ്സികമായും ഉള്ള കരുത്ത് നേടാനാകും - കളരി ചികിത്സ യോടൊപ്പം തന്നെ യോഗയിലെ ചില രീതികൂടി ചേർന്ന് കഴിഞ്ഞാൽ അദ്ഭുതകരമായ മാറ്റം ശരീരത്തിനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. )യോഗ ആചാര്യൻമാരെയും കളരിഗുരുക്കൻമാരെയും .ചേർത്ത് കൊണ്ടുള്ള കളരി യോഗഎന്ന പുതിയ രീതി പരീക്ഷിക്കണമെന്നും പിണറായി പറഞ്ഞു. പിണറായി പഞ്ചായത്ത് ഓഫിസിന് സമീപം നാട്ടുകാർ ഏറ്റെടുത്ത് നൽകിയ പതിനാല് സെന്റ് സ്ഥലത്താണ് കണ്ണൂർജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽകളരി ഉഴിച്ചിൽ കേന്ദ്രം ആരംഭിക്കുന്നത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായിയെ കളരി അഭ്യാസികൾ വേദിയിലേക്ക് ആനയിച്ചുചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ അദ്ധ്യക്ഷനായിരുന്നു.രവീന്ദ്രൻ ഗുരുക്കൾ, പി.കെ ബാബു - പി.ബാലൻ.കെ ശശിധരൻ, കക്കോത്ത് സുരേഷ്, മധു ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ - കളരിപയറ്റ് പ്രദർശനവും അരങ്ങേറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.