രണ്ടാം വിമോചനസമരത്തിന് സമയമായി- ^രാജ്മോഹൻ ഉണ്ണിത്താൻ

രണ്ടാം വിമോചനസമരത്തിന് സമയമായി- -രാജ്മോഹൻ ഉണ്ണിത്താൻ ശ്രീകണ്ഠപുരം: കേരളത്തിൽ '59-ൽ ഉണ്ടായ വിമോചനസമരത്തിന് തുല്യമായ അവസ്ഥയാണ് കേന്ദ്ര--കേരളഭരണത്തിൻ കീഴിൽ ഇവിടത്തെ ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഇന്ദിര ഗാന്ധി ജന്മശതാബ്ദിയോടനുബന്ധിച്ച് ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂണ്ടപ്പറമ്പിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്ന സി.പി.എം സർക്കാറി​െൻറ ജനവിരുദ്ധ സമീപനങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കി. വിലക്കയറ്റം രൂക്ഷമായി. അധോലോകസംഘങ്ങളും മാഫിയകളും അഴിഞ്ഞാടുമ്പോൾ പൊലീസ് നോക്കിനിൽക്കുന്നു. മറുഭാഗത്ത് വർഗീയതയും മത ഫാഷിസവും അഴിച്ചുവിടുന്നു. പെട്രോൾ, ഡീസൽവില അടിക്കടി വർധിക്കുന്നു. ജനങ്ങളുടെ ഏക പ്രതീക്ഷ ഇന്ത്യൻ നാഷനൽ കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡൻറ് എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിമാരായ പി.ജെ. ആൻറണി, കെ.പി. ഗംഗാധരൻ, ഡോ. കെ.വി. ഫിലോമിന, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ഒ. മാധവൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ജോഷി കണ്ടത്തിൽ, ജോസഫ് കൊട്ടുകാപ്പള്ളി, എം.സി. രാജേഷ്, ബേബി മുല്ലക്കരി, ഗംഗാധരൻ കായക്കീൽ, ജോൺസൺ പുലിയുറുമ്പിൽ, പൗളിൻ തോമസ്, ജോസ് പരത്തനാൽ, സോജൻ കാരാമയിൽ, മാർഗരറ്റ് മാത്യു, ഷൈല ജോയി, പോൾ കാവുങ്കൽ, കെ.ടി. ഐസക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.