സംഘ്​പരിവാർ ശക്തികളെ കമ്യൂണിസ്​റ്റുകാർ സഹായിക്കുന്നു- ^ആര്യാടൻ ഷൗക്കത്ത്

സംഘ്പരിവാർ ശക്തികളെ കമ്യൂണിസ്റ്റുകാർ സഹായിക്കുന്നു- -ആര്യാടൻ ഷൗക്കത്ത് തലശ്ശേരി: കോൺഗ്രസ് വിരോധം പറഞ്ഞ് സംഘ്പരിവാർ ശക്തികളെ കമ്യൂണിസ്റ്റുകാർ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണെന്ന് ആര്യാടൻ ഷൗക്കത്ത്. ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികം ആചരിക്കാൻ പിണറായിസർക്കാർ പുറത്തിറക്കിയ സർക്കുലർ ഇതി​െൻറ ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി ചാലിൽ, സ​െൻറ്പീറ്റേഴ്സ്, കൈവട്ടം കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷൗക്കത്ത്. കോൺഗ്രസിനെ താഴെയിറക്കാൻ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പറഞ്ഞ ഇ.എം.എസി​െൻറ പിന്തുടർച്ചക്കാരും സ്വീകരിക്കുന്നത് ബി.ജെ.പി അനുകൂലസമീപനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വി.കെ.വി. റഹീം അധ്യക്ഷത വഹിച്ചു. വി.എൻ. ജയരാജ്, അഡ്വ. സി.ടി. സജിത്ത്, കെ. ശിവദാസൻ, മണ്ണയാട് ബാലകൃഷ്ണൻ, ജയകൃഷ്ണൻ, അഡ്വ. കെ.സി. രഘുനാഥ്, ഡോൾഫി റോഡ്രിഗ്സ് എന്നിവർ സംസാരിച്ചു. അനസ് ചാലിൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.