കേളകം: ആറളം വനത്തില്‍നിന്ന് മലമാനെ വെടിവെച്ചുകൊന്ന് ഇറച്ചി കടത്തിയ സംഘത്തിലെ മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനായില്ല. നായാട്ട് സംഘത്തിലെ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഓടിരക്ഷപ്പെട്ട പുതിയങ്ങാടി സ്വദേശി മുജീബിനായി രണ്ടാഴ്ചയായി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. അറസ്റ്റിലായ നാലംഗസംഘത്തില്‍നിന്ന് കണ്ടെടുത്ത കള്ളത്തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളെക്കുറിച്ചുള്ള അന്വേഷണം വനം വകുപ്പ് ആറളം പൊലീസിന് കൈമാറിയിരുന്നു. തോക്കിെൻറ ഉറവിടം കണ്ടെത്താന്‍ ആറളം എസ്.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.