സൗജന്യ ചികിത്സാപദ്ധതി അട്ടിമറിക്കാൻ നീക്കം

കണ്ണൂർ: സർവിസ് പെൻഷൻകാർക്കുള്ള സൗജന്യ ചികിത്സാപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല വനിതാ ഫോറം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുക, കേന്ദ്രസർക്കാറി​െൻറ 1000 രൂപ മെഡിക്കൽ അലവൻസ് ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. തങ്കമ്മ വേലായുധൻ അധ്യക്ഷത വഹിച്ചു. വി. ഇന്ദിര, അബൂബക്കർ, പി.സി. പ്രേമവല്ലി, വി. ലളിത, കെ. രാമകൃഷ്ണൻ, എം.പി. വേലായുധൻ, ശൈലജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.