പുതിയതെരു: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യ കൂട്ടായ്മ കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി സ്കൂളിൽ നടന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാള ഭാഷയുൾപ്പെടെ പഠിപ്പിക്കുന്ന സാക്ഷരത പദ്ധതിയായ 'ചങ്ങാതി'യുടെ ഭാഗമായാണ് ജില്ല സാക്ഷരത മിഷനും ചിറക്കൽ പഞ്ചായത്തും സംയുക്‌തമായി സൗഹൃദ സംഗമം സംഘടിപ്പിച്ചത്. ചിറക്കൽ പഞ്ചായത്തിലെ വിവിധ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന അസം, ഒഡിഷ, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് സംഗമത്തിൽ പെങ്കടുത്തത്. സംഗമം വളപട്ടണം സി.െഎ എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ അധ്യക്ഷത വഹിച്ചു. ജില്ല സാക്ഷരത സമിതി കോഒാഡിനേറ്റർ പി. ഷാജു ജോൺ, ജില്ല സാക്ഷരത സമിതി അസി. കോഒാഡിനേറ്റർ എം. മുഹമ്മദ് ബഷീർ, ജില്ല സാക്ഷരത സമിതി അംഗങ്ങളായ ജി. കുമാരൻ നായർ, വി.ആർ.വി. ഏഴോം, ചിറക്കൽ പഞ്ചായത്ത് ചങ്ങാതി കോഒാഡിനേറ്റർ പി. സോമൻ, കപ്പള്ളി ശശിധരൻ, സിദ്ദീഖ് പുന്നക്കൽ, സി.വി. തമ്പാൻ, പി. പ്രകാശൻ എന്നിവർ സംസാരിച്ചു. ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ജിഷ സ്വാഗതവും പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. പ്രകാശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.