ആദരിച്ചു

കണ്ണൂർ: വിശ്വകർമ കൂട്ടായ്മ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ . കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ജില്ല പ്രസിഡൻറ് എൻ.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. കേരള ആർട്ടിസാൻസ് ഡെവലപ്മ​െൻറ് കോർപറേഷൻ എം.ഡി ടി. വിനോദ് മുഖ്യാതിഥിയായി. സി. വേണുഗോപാലൻ, പത്മനാഭൻ നാരാമ്പ്രത്ത്, കെ.എം. ചന്ദ്രൻ, പി. ബേബി ടീച്ചർ, ലീന കിഷോർ, എൻ. ശകുന്തള, ഷാലി വിപിൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സോമേഷ് കുമാർ ആചാര്യ സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ.പി. രതീശൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.