കൈത്തറി ഓൺലൈനിൽ: കണ്ണൂർ മാതൃക സംസ്​ഥാന തലത്തിൽ നടപ്പാക്കും

കണ്ണൂർ: കൈത്തറി ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തിക്കാൻ ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അത് സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമെന്നും വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നടന്ന കൈത്തറി ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ മികച്ച ഡിമാൻറാണ് കൈത്തറിക്കുള്ളത്. ഓൺലൈൻ വഴി എളുപ്പത്തിൽ ആഗോള വിപണിയെ ഉപയോഗപ്പെടുത്താനാവും. പരമ്പരാഗത ഉൽപന്നങ്ങൾക്കൊപ്പം മൂല്യവർധിത ഉൽപന്നങ്ങൾ കൂടി വിപണിയിലെത്തിക്കാനും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. കാൻലൂം (CannLoom) എന്ന ബ്രാൻഡ് നാമത്തിലാണ് ജില്ലയിലെ 15 കൈത്തറി സൊസൈറ്റികൾ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിൽ തങ്ങളുടെ 400ലേറെ കൈത്തറി ഉൽപന്നങ്ങൾ വിൽപനക്കായി െവച്ചിരിക്കുന്നത്. ഷർട്ടുകൾ, മുണ്ടുകൾ, സാരികൾ, ചെറു കിടക്കകൾ, കിടക്കവിരികൾ, തലയണ ഉറകൾ, വാനിറ്റി ബാഗുകൾ തുടങ്ങി ചവിട്ടികൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ഓർഡറുകളാണ് ഇതിനകം ലഭിച്ചത്. www.amazon.in/handloom എന്ന വെബ് അഡ്രസിൽ ഇവ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.