ആവാസ്​ പദ്ധതി: തൊഴിലുടമകൾ ബന്ധപ്പെടണം

കണ്ണൂർ: ഇതരസംസ്ഥാന കുടിയേറ്റതൊഴിലാളികൾക്ക് സംസ്ഥാനസർക്കാർ നടപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസി​െൻറ പ്രവർത്തനങ്ങൾ തുടങ്ങി. വിവിധ തൊഴിൽസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കാൻ തൊഴിലുടമകൾ ബന്ധപ്പെട്ട അസി. ലേബർ ഓഫിസുമായി ബന്ധപ്പെടണം. 15,000 രൂപവരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുക. കൂടാതെ രണ്ടു ലക്ഷം രൂപവരെയുള്ള അപകടമരണ ഇൻഷുറൻസും ലഭിക്കും. വിരലടയാളം പതിപ്പിച്ച് എടുക്കുന്ന ബയോമെട്രിക് കാർഡ് മുഖേനയാണ് ആശുപത്രിസേവനം നൽകുക. തൊഴിലുടമക്കോ തൊഴിലാളികൾക്കോ ബാധ്യതയില്ലാതെ പൂർണമായും സർക്കാറാണ് പദ്ധതിയുടെ സാമ്പത്തികബാധ്യത വഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.