പാനൂർ: മൂന്നുദിവസമായി കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിൽ നടന്ന ഉപജില്ല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. ശാസ്ത്രോത്സവം യു.പി വിഭാഗത്തിൽ കടവത്തൂർ വെസ്റ്റ് യു.പി ഒന്നാംസ്ഥാനവും ഈസ്റ്റ് വള്ള്യായി യു.പി രണ്ടാംസ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ കൂരാറ എൽ.പിയും കണ്ണംവള്ളി എൽ.പിയും ഒന്നാംസ്ഥാനം പങ്കിട്ടു. വള്ള്യായി യു.പി രണ്ടാംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പി.ആർ.എം കൊളവല്ലൂർ രണ്ടാംസ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാംസ്ഥാനം കെ.കെ.വി.എം പാനൂർ കരസ്ഥമാക്കി. സാമൂഹിക ശാസ്ത്ര മത്സരത്തിൽ എൽ.പി വിഭാഗത്തിൽ കൂരാറ എൽ.പി ഒന്നും കൊളവല്ലൂർ എൽ.പി രണ്ടും സ്ഥാനങ്ങൾ നേടി. യു.പിയിൽ മൊകേരി ഈസ്റ്റ് യു.പി, ഈസ്റ്റ് വള്ള്യായി യു.പി യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തിൽ പി.ആർ.എം പാനൂരും എച്ച്.എസ്.എസിൽ കെ.കെ.വി.എം പാനൂരും രണ്ടാംസ്ഥാനം നേടി. ഗണിതോത്സവത്തിൽ എൽ.പിയിൽ എ.ആർ.എസ് ചെണ്ടയാട് ഒന്നും കണ്ണംവള്ളി എൽ.പി രണ്ടും സ്ഥാനം നേടി. യു.പി വിഭാഗത്തിൽ ചെണ്ടയാട് സരസ്വതി വിജയം ഒന്നും എ.ആർ.എസ് രണ്ടും സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ പി.ആർ.എം കൊളവല്ലൂരും എച്ച്.എസ്.എസിൽ കെ.കെ.വി.എം പാനൂരും രണ്ടാം സ്ഥാനം നേടി. പ്രവൃത്തി പരിചയ തത്സമയ മത്സരത്തിൽ എൽ.പി വിഭാഗം ഒന്നാംസ്ഥാനം എലാങ്കോട് സെൻട്രൽ എൽ.പിയും രണ്ടാം സ്ഥാനം ശ്രീനാരായണ വിലാസം എൽ.പിയും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ കൊളവല്ലുർ യു.പി ഒന്നും എ.ആർ.എസ് രണ്ടും സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തിൽ പി.ആർ.എം പാനൂരും എച്ച്.എസ്.എസിൽ പി.ആർ.എം കൊളവല്ലൂരും രണ്ടാം സ്ഥാനം നേടി. ഐ.ടി മത്സരത്തിൽ യു.പി വിഭാഗത്തിൽ ചെണ്ടയാട് സരസ്വതി വിജയം ഒന്നും ചെണ്ടയാട് യു.പി രണ്ടും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പി.ആർ.എം പാനൂരും എച്ച്.എസ്.എസിൽ പി.ആർ.എം കൊളവല്ലൂരും രണ്ടാം സ്ഥാനം നേടി. സമാപന സമ്മേളനത്തിൽ എ.ഇ.ഒ സി.കെ. സുനിൽകുമാർ സമ്മാന വിതരണം നടത്തി. പി.ടി.എ പ്രസിഡൻറ് കെ.കെ. ഹുസൻ കുട്ടി അധ്യക്ഷത വഹിച്ചു. ബി.പി.ഒ എം.പി. പ്രദീപൻ, ടി. മുഹമ്മദ് അഷറഫ്, കെ. രജീഷ്, സി.സി. ബാബുരാജ്, പ്രശാന്ത്, ഗോവിന്ദരാജ്, ഹരീഷ് കടവത്തൂർ, കെ.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.