പിലാത്തറ: രാമപുരം പുഴയുടെ ഭാഗമായ വയലപ്ര ചെമ്പല്ലിക്കുണ്ടിൽ വീണ്ടും തണ്ണീർത്തടം മണ്ണിട്ടുനികത്തി. പാലത്തിന് കിഴക്കുവശത്തെ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട നീർത്തടമാണ് തൊട്ടപ്പുറത്തെ ഇച്ചൂളി കുന്നിടിച്ച് നികത്തുന്നത്. കണ്ടൽക്കാടും കരസസ്യങ്ങളും മറ്റു വലിയ മരങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പിഴുത് കായലിലിട്ട് അതിെൻറ മുകളിലാണ് മണ്ണിടുന്നത്. ഇതിൽക്കൂടി ഹനുമാരമ്പലംവഴിയുള്ള റോഡും നികത്തലോടെ ഇല്ലാതായി. കറച്ചു ദിവസങ്ങൾക്കുമുമ്പ് ഇതിെൻറ മറ്റൊരുവശം നികത്തുമ്പോൾ പരിസ്ഥിതി പ്രവർത്തകർ തടഞ്ഞിരുന്നു. 2008ലെ നീർത്തടനിയമവും 1986ലെ പരിസ്ഥിതിനിയമവും കുന്നിടിക്കൽ നിരോധന ഓർഡിനൻസും കെ.എം.എം.സിയും ലംഘിക്കുന്ന കുന്നിടിക്കലും നികത്തലിനുമെതിരെ ചെറുതാഴം പഞ്ചായത്തും വില്ലേജും നടപടി സ്വീകരിക്കുന്നില്ലെന്ന് മലബാർ പരിസ്ഥിതിസമിതി കുറ്റപ്പെടുത്തി. നികത്തുന്നതിെൻറ ചിത്രം പകർത്താൻ ശ്രമിച്ച ഭാസ്കരൻ വെള്ളൂരിനെ ഒരുസംഘമാളുകൾ തടയുകയും ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഭാസ്കരൻ വെള്ളൂർ കണ്ണൂർ തഹസിൽദാർക്ക് പരാതി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.