സി.പി.എം നയം വ്യക്​തമാക്കണം ^സണ്ണിജോസഫ് എം.എൽ.എ

സി.പി.എം നയം വ്യക്തമാക്കണം -സണ്ണിജോസഫ് എം.എൽ.എ ഇരിട്ടി: താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ താലൂക്ക് അനുബന്ധ ഓഫിസുകൾ അനുവദിക്കുന്ന കാര്യത്തിൽ സി.പി.എം ഒളിച്ചുകളി അവസാനിപ്പിച്ച് കാര്യങ്ങൾ വ്യക്തമായി ജനങ്ങളോട് തുറന്നുപറയാൻ തയാറാകണമെന്ന് അഡ്വ. സണ്ണിജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. താലൂക്ക് വിഷയത്തിൽ എം.എൽ.എ രാഷ്ട്രീയം കളിക്കുകയും പ്രാദേശികവികാരം വളർത്തുകയുമാണെന്ന സി.പി.എം ജില്ല നേതൃത്വത്തി​െൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർദിഷ്ട ജോ.ആർ.ടി ഒാഫിസ് മട്ടന്നൂരിലേക്ക് മാറ്റുന്നതിനായി മുതിർന്ന ചില സി.പി.എം നേതാക്കൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ഇരിട്ടി താലൂക്കിലെ 90 ശതമാനം പ്രദേശങ്ങളിലെ ജനങ്ങൾക്കും ആശങ്കയുണ്ട്. ഇതിനെതിരെയുള്ള സി.പി.എം ജില്ല സെക്രട്ടേറിയറ്റി​െൻറ പ്രസ്താവന അടിസ്ഥാനരഹിതവും ജനവഞ്ചനയുമാണ്. ഇരിട്ടി താലൂക്കിൽ ആവശ്യമായ അനുബന്ധ ഓഫിസുകൾ എത്രയും വേഗം അനുവദിക്കുന്നതിനും പ്രസ്തുത ഓഫിസുകൾ പ്രവർത്തിക്കുന്നതിന് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനും കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ തടസ്സങ്ങൾ നീക്കുന്നതിനും സർക്കാർ തയാറാകണമെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.