കാസർകോട്: ചെമ്പിരിക്ക-മംഗളൂരു ഖാദിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺസംഭാഷണത്തിെൻറ ശബ്ദരേഖയിൽ പറയുന്ന വിവരങ്ങളിലെ വൈരുധ്യങ്ങൾ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. വെളിപ്പെടുത്തലിെൻറ വിശ്വാസ്യതയിൽ സംശയമുളവാക്കുന്നതരത്തിൽ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ശബ്ദരേഖയിൽ പറയുന്നതെന്ന് പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു. 2008 മുതൽ 2012 വരെ തനിക്ക് 9899 നമ്പറുള്ള ഒാേട്ടാറിക്ഷയുണ്ടായിരുന്നുവെന്നും ഇതിലാണ് ഖാദിയുടെ വീട്ടിലേക്ക് ക്വേട്ടഷൻ സംഘത്തിൽപെട്ടവരെ എത്തിച്ചതെന്നും ഫോൺസംഭാഷണത്തിെൻറ തുടക്കത്തിൽ പറയുന്നുണ്ട്. എന്നാൽ, 2010ൽ ഖാദി മരിച്ചതിെൻറ പിറ്റേന്ന് രാവിലെ ഭാര്യവീടിെൻറ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഒാേട്ടാറിക്ഷ കാണാതായെന്നും കാഞ്ഞങ്ങാട്ട് ലീഗ്-സി.പി.എം സംഘർഷമുണ്ടായ ദിവസം ഇതേ ഒാേട്ടാ കത്തിച്ചനിലയിൽ കണ്ടെത്തിയെന്നുമാണ് പിന്നീട് പറയുന്നത്. ഇയാൾ പറഞ്ഞ രജിസ്റ്റർനമ്പറിൽ ഒാേട്ടാറിക്ഷ രജിസ്റ്റർചെയ്തിട്ടില്ലെന്നും അത് മിനിലോറിയുടെ നമ്പറാണെന്നും കണ്ടെത്തി. ക്വേട്ടഷൻസംഘം വന്നതായി പറയുന്ന ട്രെയിൻ സംബന്ധിച്ച വിവരങ്ങളിലും വൈരുധ്യമുണ്ട്. വെളിപ്പെടുത്തൽ നടത്തിയതായി പറയുന്ന ആദൂർ പരപ്പ സ്വദേശി അഷ്റഫിനെ കണ്ടെത്താൻ പൊലീസ് സൈബർസെല്ലിെൻറ സഹായം തേടിയിട്ടുണ്ട്. അഷ്റഫിനെതിരെ ഒക്ടോബർ ആദ്യവാരത്തിൽ ഭാര്യ നീലേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യയുടെ ഉടമസ്ഥതയിലുള്ള നീല ഒമ്നിവാൻ അഷ്റഫാണ് ഉപയോഗിക്കുന്നത്. ഇത് കേസിൽപെട്ടതായി നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും വാഹനം ദുരുപയോഗപ്പെടുത്തുന്നതായി സംശയമുള്ളതിനാൽ ഇതിെൻറ രേഖകൾ അഷ്റഫിെൻറ പേരിലേക്ക് തന്നെ മാറ്റിനൽകാൻ സഹായിക്കണമെന്നുമായിരുന്നു പരാതി. ഇതിെൻറ അടിസ്ഥാനത്തിൽ ഒക്ടോബർ ആറിന് രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ഹാജരായില്ല. ഇതിനുശേഷമാണ് ഭാര്യാപിതാവിനും നീലേശ്വരം സ്റ്റേഷനിലെ എ.എസ്.െഎക്കും രാഷ്ട്രീയനേതാവിനും ഖാദിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന വിവാദ വെളിപ്പെടുത്തലിെൻറ ശബ്ദരേഖ പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. അഷറഫിെൻറതെന്ന് പറയുന്ന ശബ്ദരേഖയിൽ ആരോപണമുന്നയിക്കുന്ന ഇയാളുടെ ഭാര്യാ പിതാവ്, നീലേശ്വരം പൊലീസ് സ്േറഷനിലെ എ.എസ്.െഎ എന്നിവരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.വി. ദാമോദരൻ മൊഴിയെടുത്തു. തെൻറ മകളെ ഉപേക്ഷിച്ച് പോയ അഷറഫ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതിന് പിന്നിൽ വ്യക്തി വിരോധമാണെന്ന് ഭാര്യാപിതാവ് മൊഴിനൽകി. ഖാദി മരിച്ച 2010 കാലയളവിൽ താൻ ടൂറിസം പൊലീസിൽ കോൺസ്റ്റബിളായിരുന്നുവെന്നും ശബ്ദരേഖയിൽ പരാമർശിക്കുന്ന വ്യക്തികളുമായി പരിചയമുണ്ടായിരുന്നില്ലെന്നുമാണ് എ.എസ്.െഎ അറിയിച്ചത്. ആരോപണവിധേയനായ നീലേശ്വരത്തെ പ്രാദേശിക രാഷ്ട്രീയ നേതാവിനെയും മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. നിലവിൽ സി.ബി.െഎയുടെ അന്വേഷണപരിധിയിലുള്ള വിഷയമായതിനാൽ പ്രത്യേക കേസ് രജിസ്റ്റർചെയ്യേണ്ടതില്ലെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഡിവൈ.എസ്.പി പറഞ്ഞു. സ്പെഷൽ ബ്രാഞ്ചിെൻറ കീഴിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് വിവരശേഖരണം നടത്തുന്നുണ്ട്. അതേസമയം, പൊലീസ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പറയുന്ന അഷറഫ് കഴിഞ്ഞ ദിവസം രാവിലെ വരെ വാട്സ്ആപ് ചാറ്റിങ്ങിൽ സജീവമായിരുന്നുവെന്ന് ഇയാളെ നേരിട്ട് അറിയാവുന്നവർ വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.