കണ്ണൂർ: കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അക്രമങ്ങൾ നടത്തുന്നുവെന്നാരോപിച്ച് എ.ബി.വി.പി നടത്തുന്ന ദേശീയ കാമ്പയിെൻറ ഭാഗമായി തിരുവനന്തപുരത്ത് മഹാറാലി സംഘടിപ്പിക്കുന്നു. 'അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാർക്സിസം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നവംബർ 11ന് നടത്തുന്ന പരിപാടിയിൽ ലക്ഷം വിദ്യാർഥികൾ പെങ്കടുക്കുമെന്ന് എ.ബി.വി.പി ദേശീയ സമിതിയംഗം കെ. രഞ്ജിത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിെല കലാലയങ്ങളിൽ എസ്.എഫ്.െഎ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കൊലപാതകത്തിലും അക്രമത്തിലും പെങ്കടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ് സി.പി.എമ്മും സർക്കാറും ചെയ്തുെകാണ്ടിരിക്കുന്നത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന കൺവീനർ എ. രജിലേഷും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.