25,000 കോടിയുടെ ഖനന കുംഭകോണ കേസ് അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചു

മംഗളൂരു: കര്‍ണാടക ബെള്ളാരിയില്‍ ഖനനം ചെയ്ത ഇരുമ്പയിര് മംഗളൂരു, ഗോവ, ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണം, തമിഴ്നാട് തുറമുഖങ്ങള്‍വഴി അനധികൃതമായി കയറ്റി അയച്ചതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് 25,000 കോടി രൂപയുടെ ഖനി കുംഭകോണ കേസ് അന്വേഷണം പ്രാഥമികഘട്ടത്തില്‍ അവസാനിപ്പിച്ചു. 2006നും 2010നുമിടയില്‍ 2.98 മെട്രിക് ടണ്‍ ഇരുമ്പയിര് കയറ്റി അയച്ചുവെന്നായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്. അനധികൃത കയറ്റുമതി കാരണം കര്‍ണാടകസര്‍ക്കാറിന് കാല്‍ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു ലോകായുക്ത നിരീക്ഷണം. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബി.ജെ.പി മുന്‍മന്ത്രി ജനാര്‍ദന റെഡ്ഡിയുള്‍പ്പെടെ ഖനന കമ്പനി ഉടമകള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം തയാറാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.