നീലേശ്വരം: മുൻ ജില്ല ബാസ്കറ്റ്ബാൾ താരം ആശുപത്രിക്കിടക്കയിൽ ദുരിതമനുഭവിക്കുന്നു. 1984-90 വർഷങ്ങളിൽ ജില്ല ടീമിെൻറ മിന്നൽപിണർ താരമായിരുന്ന കളത്തേര നാരായണൻ ആണ് കടുത്ത പ്രമേഹംമൂലം വലത് കാൽമുട്ടിന് താഴെ മുറിക്കപ്പെട്ട് വീൽചെയറിൽ ദിവസങ്ങൾ തള്ളി നീക്കുന്നത്. പരസഹായമില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. സ്വന്തമായി വീടില്ലാത്തതിനാൽ ഇപ്പോൾ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കാരുണ്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. ഉറ്റവർ ഉെണ്ടങ്കിലും ആരും തിരിഞ്ഞുനോക്കാറില്ല. മുമ്പ് ചില പഴയ സുഹൃത്തുക്കൾ നൽകുന്ന സഹായം ഇപ്പോൾ കിട്ടാറില്ല. ആശുപത്രിയിൽ മറ്റുള്ള രോഗികളാണ് ഭക്ഷണം നൽകുന്നത്. ആരെങ്കിലും ഈ ദുരിതം കണ്ട് സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് മുൻ ബാസ്കറ്റ്ബാൾ താരം. ഗ്രാമീണ ബാങ്ക് നീലേശ്വരം ശാഖ എ.സി നമ്പർ-: 40518100008915. -ഐ.എഫ്.സി കോഡ്: KLGBoo40518-. ഫോൺ: 8606235430.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.