കാസർകോട്: കേസിൽ പ്രതിയാണെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും വാച്ചും മൊബൈല്‍ ഫോണും തട്ടിയെടുത്തുവെന്ന പരാതിയിൽ തെലങ്കാനയിലെ രണ്ട് എസ്.ഐമാര്‍ ഉള്‍പ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ മൊമിപേട്ട്, നവാബ്പേട്ട് സ്റ്റേഷനുകളിലെ എസ്.ഐമാര്‍, നാലു സിവില്‍പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ശിരിബാഗിലു മഞ്ചത്തടുക്ക കോലത്തിങ്കാല്‍ ഹൗസില്‍ അബ്ദുറഹ്മാൻ കാസര്‍കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസാണ് കേസെടുത്തത്. സെപ്റ്റംബർ 20ന് വിദ്യാനഗറിലാണ് സംഭവം. തെലങ്കാന പൊലീസാണെന്ന് പറഞ്ഞ് കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അബ്ദുറഹ്മാനെ ബലമായി പിടികൂടി തെലങ്കാനയിലെ മൊമിപേട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയശേഷം കൈവശമുണ്ടായിരുന്ന വിലകൂടിയ വാച്ചും മൊബൈൽ ഫോണും 14,000 രൂപയും കൈക്കലാക്കിയെന്നും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.