കോടതിയിൽ കയറി മദ്യം കട്ടു; കുടിക്കുന്നതിനിടെ പൊലീസ് പിടിയിലായി പയ്യന്നൂർ: കോടതിയിൽ തൊണ്ടിയായി സൂക്ഷിച്ച മദ്യക്കുപ്പികൾ മോഷ്ടിച്ച് കുടിക്കുന്നതിനിടയിൽ രണ്ടുപേർ പിടിയിൽ. നാടോടികളായ രാജൻ (36), മന്മഥൻ (36) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ കെ.പി.ഷൈനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വാതിൽ കുത്തിത്തുറന്ന്, തൊണ്ടി സാധനമായി സൂക്ഷിച്ച 15 കുപ്പി വിദേശമദ്യം കവർന്നത്. പുതിയ ബസ്സ്റ്റാൻഡിന് സമീപത്തു വെച്ച് മദ്യം കുടിച്ച ശേഷം ബാക്കി വീതംവെക്കുന്നതിനിടെ ബഹളമായി. ഇതുകണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരസ്യ മദ്യപാനമാണെന്ന് കരുതി നടപടിയെടുക്കാനെത്തിയ പൊലീസ് കണ്ടത് 15 കുപ്പി മദ്യം. ചോദ്യംചെയ്തപ്പോഴാണ് കോടതിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അറിഞ്ഞത്. തുടർന്ന് പ്രതികളെയും മദ്യക്കുപ്പിയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം രാജനാണ് പിടിയിലായത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കടന്നുകളഞ്ഞ മന്മഥനും പിന്നീട് പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.