ബദിയടുക്ക: ഒാടുന്ന ബസിെൻറ വാതിൽതുറന്ന് തെറിച്ചുവീണ കോളജ് വിദ്യാർഥിനി അതേ ബസിെൻറ പിൻചക്രത്തിനടിയിൽപ്പെട്ട് മരിച്ചു. ബദിയടുക്ക ചേടിക്കാന പട്ടികജാതി കോളനിയിലെ പരേതനായ തുക്രപ്പ-മീനാക്ഷി ദമ്പതികളുടെ മകൾ ഉഷാലത (20)യാണ് മരിച്ചത്. ബദിയടുക്ക കോ-ഓപറേറ്റിവ് കോളജ് പി.ജി വിദ്യാർഥിനിയാണ്. ബുധനാഴ്ച രാവിലെ 9.30ഒാടെ നെക്രാജെ പൊയ്യക്കണ്ടത്താണ് അപകടം. രാവിലെ കോളജിലേക്ക് പോകാൻ കാസർകോട്--പെർള റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുേമ്പാഴാണ് സംഭവം. സ്കൂൾ കുട്ടികളടക്കം നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിെൻറ മുൻഭാഗത്തെ ചവിട്ടുപടിയിൽ, നിന്ന് യാത്രചെയ്ത ഉഷാലത വാതിൽ അബദ്ധത്തിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുനീങ്ങിയ ബസിെൻറ പിൻചക്രം വിദ്യാർഥിനിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. യാത്രക്കാരും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് കാസർകോെട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാർച്ചിൽ വിവാഹം നടത്താൻ നിശ്ചയിച്ചതായിരുന്നു. സഹോദരങ്ങൾ: ഉദയകുമാർ, പ്രവീൺകുമാർ, രാജേശ്വരി. വിദ്യാർഥിനിയുടെ മരണത്തിൽ ദു:ഖസൂചകമായി കോ-ഓപറേറ്റിവ് കോളജിന് ബുധനാഴ്ച അവധി നൽകി. ബസ് ൈഡ്രവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടം... Ushalatha obit bdk ................................................................... സുബൈർ ബദിയഡുക്ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.