പാപ്പിനിശ്ശേരി: ദക്ഷിണമേഖല അന്തർസർവകലാശാല വനിത വോളിയിൽ എം.ജി സർവകലാശാല ചാമ്പ്യന്മാരായി. അവസാന സെമി ലീഗ് റൗണ്ടിൽ നിലവിലുള്ള ചാമ്പ്യന്മാരായ കണ്ണൂരിനെ കടുത്ത മത്സരത്തിലൂടെ തകർത്താണ് വിജയികളായത്. അഞ്ചാം സെറ്റിലേക്ക് നീണ്ട മത്സരം വനിത വോളിബാളിെൻറ ഉന്നതനിലവാരം പുലർത്തുന്നതായി. ഒന്നാം സെറ്റ് എം.ജി നേടിയപ്പോൾ രണ്ടാം സെറ്റ് കണ്ണൂർ നേടി. മൂന്നാം സെറ്റ് എം.ജി വിജയിച്ചപ്പോൾ നാലാം സെറ്റ് കൈക്കലാക്കി കണ്ണൂർ വീണ്ടും മത്സരം കടുപ്പിച്ചു. അവസാന സെറ്റിലും ഇഞ്ചോടിഞ്ച് പോരാടിയാണ് കണ്ണൂർ കീഴടങ്ങിയത്. സ്കോർ: - 18/25, 25/21, 13/25, 28/26, 13/15. ബുധനാഴ്ച രാവിലെ നടന്ന മത്സരത്തിൽ കണ്ണൂർ, ഹിന്ദുസ്ഥാൻ സർവകലാശാലെയയും എം.ജി, കാലിക്കറ്റിെനയും പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ കാലിക്കറ്റ്, ഹിന്ദുസ്ഥാൻ സർവകലാശാലെയയും പരാജയപ്പെടുത്തി. സെമി ലീഗ് റൗണ്ടിൽ മൂന്ന് കളിയും ജയിച്ചാണ് എം.ജി ദക്ഷിണമേഖല കിരീടം നേടിയത്. അവസാനമത്സരത്തിൽ തോറ്റ കണ്ണൂർ രണ്ടാം സ്ഥാനവും ഒരു വിജയം നേടിയ കാലിക്കറ്റ് മൂന്നാം സ്ഥാനവും നേടി. സെമി ലീഗ് റൗണ്ടിൽ എല്ലാ മത്സരങ്ങളും നഷ്ടപ്പെട്ട ഹിന്ദുസ്ഥാൻ സർവകലാശാലയാണ് നാലാമതായി ദക്ഷിണമേഖലയിൽനിന്ന് അഖിലേന്ത്യ മത്സരത്തിൽ യോഗ്യത നേടിയ ടീം. ഒക്ടോബർ 26-ന് കളിയില്ല. 27 മുതൽ നാല് വേദികളിലായി അഖിലേന്ത്യ അന്തർസർവകലാശാല മത്സരങ്ങൾ തുടങ്ങും. രാജ്യത്തിെൻറ നാല് സോണുകളിൽനിന്നായി യോഗ്യത നേടിയ 16 സർവകലാശാലകൾ അന്തിമപോരാട്ടത്തിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.