വീട്ടമ്മ കിണറ്റിൽ മരിച്ചനിലയിൽ

കാഞ്ഞങ്ങാട്: വീട്ടമ്മയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ പുതിയകണ്ടത്തെ പരേതനായ രാഘവ​െൻറ ഭാര്യ പി.വി. രുഗ്മിണിയെയാണ് (65) ബുധനാഴ്ച രാവിലെ ആള്‍താമസമില്ലാത്ത പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാത്രിഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാന്‍കിടന്നതായിരുന്നു. പുലര്‍ച്ചെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മക്കള്‍: അശോകന്‍, അഭിലാഷ്, രമേശന്‍, ചിന്താമണി, പ്രസീത, പരേതനായ മണി. മരുമക്കള്‍: ശ്രീമ, നിഷ, അശ്വതി, ബിന്ദു, കൃഷ്ണന്‍, പരേതനായ വിജയന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.