കണ്ണൂർ: കടയിൽ കയറി യുവാവിനെ ആക്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. അഴീക്കോെട്ട കെ.എ. ഷാജ് പ്രശാന്തിനെ ആക്രമിച്ച കേസിൽ കല്യാശ്ശേരിയിലെ മടയൻ വീട്ടിൽ വിദ്യാധരനെയാണ് നാലു മാസം തടവിനും 1000 രൂപ പിഴ അടക്കാനും കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2016 മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം. വ്യക്തിവിരോധം കാരണം പുതിയതെരുവിലെ കടയിൽ കയറി ആക്രമിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.