പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ശിവ. ഓഫിസ് മുറിയുടെ പൂട്ടുപൊളിച്ച് മേശയിൽ സൂക്ഷിച്ച 3500 രൂപ കവർന്നു. ചുറ്റമ്പലത്തിനുള്ളിൽ കടന്ന മോഷ്ടാവ് ക്ഷേത്രം തിടപ്പള്ളിയിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്ത് അതിനുള്ളിലെ പണവും കവർന്നു. ഇത് എത്രയാണെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ബുധനാഴ്ച രാവിലെ പൂജാരി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. ചുറ്റമ്പലത്തിെൻറ മേൽക്കൂര വഴിയായിരിക്കാം അകത്ത് കടന്നതെന്നാണ് സംശയിക്കുന്നത്. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.