തലശ്ശേരി: നഗരത്തിലെ ബാറില്‍ പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന എട്ടംഗസംഘത്തെ തലശ്ശേരി പൊലീസ് പിടികൂടി. ഇവരില്‍നിന്ന് മുക്കാല്‍ ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തലശ്ശേരി കോടതിപരിസരത്തെ വിക്ടോറിയ ബാറില്‍ ശീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ധർമടം സ്വാമിക്കുന്നിലെ മുരളീകൃഷ്ണന്‍ (55), പെരുന്താറ്റിൽ എളയടത്ത് മുക്കിലെ രഘു (61), മീത്തലെപീടികയിലെ റസാഖ് (49), ന്യൂ മാഹിയിലെ സാജിര്‍ (48), ചിറ്റാരിപ്പറമ്പിലെ ഖാലിദ് (49), നിട്ടൂരിലെ ഉത്തമന്‍ (57), മുഴപ്പിലങ്ങാട്ടെ സാജിദ് (36), മൂന്നുപെരിയയിലെ രവീന്ദ്രൻ (50) എന്നിവരെയാണ് തലശ്ശേരി എസ്.ഐ സതീശൻ, ട്രാഫിക് എസ്.ഐ വി.വി. ശ്രീജേഷ്, സന്ദീപ്, മുരളി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.