പോസ്​റ്റർ നശിപ്പിച്ചതിൽ പ്രതിഷേധം

തലശ്ശേരി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ പ്രചാരണാർഥം കതിരൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കെട്ടിയ ബാനറുകളും പോസ്റ്ററുകളും സാമൂഹികവിരുദ്ധർ നശിപ്പിച്ച സംഭവത്തിൽ യു.ഡി.എഫ് തലശ്ശേരി നിയോജകമണ്ഡലം കൺെവൻഷൻ പ്രതിഷേധിച്ചു. വി.എ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. എന്‍. മഹമൂദ്, സി.ടി. സജിത്ത്, കെ.എ. ലത്തീഫ്, വി. രാധാകൃഷ്ണൻ, എ.പി. മഹമൂദ്, എം.പി. അരവിന്ദാക്ഷൻ, എ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. സംഭവം സംബന്ധിച്ച് കതിരൂർ പൊലീസിൽ യു.ഡി.എഫ് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.