സ്​പീഡ്​ പോസ്​റ്റ്​ വൈകിയതിന്​ 25,000 രൂപ നഷ്​ടപരിഹാരം

ന്യൂഡൽഹി: സ്പീഡ് പോസ്റ്റ് വൈകിയതിന് പരാതിക്കാർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി. ചണ്ഡിഗഢിൽ നിന്ന് ഡൽഹിക്കയച്ച സ്പീഡ് പോസ്റ്റ് ദിവസങ്ങൾ വൈകിയതിനെത്തുടർന്ന് രണ്ടു നിയമവിദ്യാർഥികൾ ഉപഭോക്തൃ തർക്കപരിഹാര േഫാറത്തിന് പരാതി നൽകുകയായിരുന്നു. സ്പീഡ് പോസ്റ്റ് നിയമം അനുസരിച്ച് ഒരു സംസ്ഥാനത്തി​െൻറ തലസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തി​െൻറ തലസ്ഥാനത്ത് എത്താൻ രണ്ടു ദിവസം മുതൽ നാലു ദിവസം വരെയാണ്. എന്നാൽ, നവംബർ രണ്ടിന് അയച്ച സ്പീഡ് പോസ്റ്റ് നവംബർ 16നാണ് എത്തിയത്. പോസ്റ്റ് വൈകിയതുമൂലം വിദ്യാർഥികൾക്ക് ഡൽഹി ജുഡീഷ്യൽ സർവിസ് പരീക്ഷക്കുള്ള അവസരം നഷ്ടമായതോടെയാണ് പരാതി നൽകിയത്. സ്പീഡ് പോസ്റ്റ് വൈകാനുണ്ടായ വ്യക്തമായ കാരണം ബോധിപ്പിക്കാൻ പോസ്റ്റൽ വിഭാഗത്തിന് സാധിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.