ശഹീദ് യൂസുഫ് എൻ.െഎ.എ കസ്റ്റഡിയിൽ ന്യൂഡൽഹി: ഭീകരസംഘടനകൾക്ക് ഫണ്ട് കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സയ്യിദ് ശഹീദ് യൂസുഫിനെ ഏഴുദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) യുടെ കസ്റ്റഡിയിൽ വിട്ടു. ജില്ല സെഷൻസ് കോടതി ജഡ്ജി പൂനം എ. ബാംബയാണ് നവംബർ ഒന്നുവരെ കസ്റ്റഡിയിൽവിട്ടത്. ക്രിമിനൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദീനുമായുള്ള ബന്ധം തെളിയിക്കാനുമാണ് എൻ.െഎ.എ ശഹീദിനെ കസ്റ്റഡിയിൽ വാങ്ങിയത്. ജമ്മു–കശ്മീരിലെ ഭീകരർക്കായി ഡൽഹിവഴി ഫണ്ട് കൈമാറിയെന്ന ഹിസ്ബുൽ മുജാഹിദീൻ അംഗത്തിെൻറ ടെലിേഫാൺ സംഭാഷണത്തിെൻറ രേഖകൾ എൻ.െഎ.എ കോടതിയിൽ ഹാജരാക്കി. ഭീകരനായി പൊലീസ് പ്രഖ്യപിച്ച പിതാവ് സയ്യിദ് സലാഹുദ്ദീനിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് എൻ.െഎ.എ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് കഴിഞ്ഞദിവസം ശഹീദിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.