വ്യാപാരി വ്യവസായി സമര പ്രചാരണജാഥക്ക്​ സ്വീകരണം നല്‍കും

മട്ടന്നൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സമര പ്രചാരണ വാഹനജാഥക്ക് ശനിയാഴ്ച മട്ടന്നൂരില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജി.എസ്.ടി നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, വാടക-കുടിയാന്‍ നിയമം നടപ്പില്‍വരുത്തുക, റോഡ് വികസനത്തി​െൻറ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, മാലിന്യസംസ്‌കരണത്തി​െൻറ പേരിലെ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. രാവിലെ 10ന് മട്ടന്നൂര്‍ ജങ്ഷനില്‍ സ്വീകരണം നല്‍കും. പുതുച്ചേരി വ്യാപാരി വ്യവസായി ഏകോപനസമിതി ചെയര്‍മാന്‍ കെ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ല വൈസ് പ്രസിഡൻറ് കെ. ശ്രീധരന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ. ശ്രീധരന്‍, കെ. അബ്ദുൽ റസാഖ്, കെ.പി. രമേശന്‍, കെ.പി. ഗംഗാധരന്‍, പി.വി. അബ്ദുൽ അസീസ്, മുസ്തഫ ദാവാരി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.