ഉരുവച്ചാലിൽ വാഹനപരിശോധന കർശനമാക്കി

ഉരുവച്ചാൽ: നികുതി അടക്കാതെയും ലൈസൻസ് ഇല്ലാതെയും വാഹനമോടിക്കുന്നത് വ്യാപകമായതോടെ ഉരുവച്ചാൽ, മട്ടന്നൂർ മേഖലയിൽ മോട്ടോർ വാഹനവകുപ്പി​െൻറ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. തലശ്ശേരി ആർ.ടി ഓഫിസിലെ ഇൻസ്പെക്ടർ പി.വി. മോഹൻകുമാർ, അസി. ഇൻസ്പെക്ടർമാരായ എം.പി. ജയറാം, എം.പി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ നടത്തിയ വാഹനപരിശോധനയിൽ നിർത്താതെപോയ പിക്അപ് ജീപ്പ് ഉരുവച്ചാലിൽ വെച്ച് പിടിച്ചെടുത്തു. രേഖകൾ ഇല്ലാത്തതിനാൽ ജീപ്പ് മട്ടന്നൂർ െപാലീസിന് കൈമാറി. തലശ്ശേരി ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരാണ് മട്ടന്നൂർ മേഖലയിൽ പരിശോധന നടത്താനെത്തുന്നത്. ഉദ്യോഗസ്ഥരുടെ കുറവ് പരിശോധനയെ ബാധിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.