സംസ്കൃതചിത്തരല്ലാത്തവരുടെ കൂടാരമായി ബി.ജെ.പി മാറി -സതീശൻ പാച്ചേനി കണ്ണൂർ: കേന്ദ്രഭരണത്തിെൻറ തണലിൽ അധികാരഗർവോടെ വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന കണക്കെ പ്രസംഗങ്ങളിൽ വിഷലിപ്തമായ പദാവലികൾ ഉപയോഗിക്കുന്ന നേതാക്കളുള്ള ബി.ജെ.പി പാർട്ടി സംസ്കൃതചിത്തരല്ലാത്തവരുടെ കൂടാരമായി മാറിയെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു. പയ്യന്നൂർ കാങ്കോൽ നോർത്ത് എ.എൽ.പി സ്കൂളിന് സമീപം ചേർന്ന കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ അമൂല്യനിധിയായ മഹാത്മജിയെയും നെഹ്റുവിനെയും അപഹസിക്കാൻ മടിയില്ലാത്തവർ ഇന്ത്യക്ക് ശാപമാണ്. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹഭരണംകൊണ്ട് കേരളത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ.പി. നാരായണൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം. നാരായണൻകുട്ടി, ഡി.സി.സി ഭാരവാഹികളായ എ.പി. നാരായണൻ, കെ. ബ്രിജേഷ്കുമാർ, എം.കെ. രാജൻ, സാജിദ് മൗവ്വൽ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ടി.കെ. ദിവാകരൻ, പി.എം. ഗീത, എം. സിദ്ദിഖ്, എം.പി. അബ്ദുൽറഹ്മാൻ, ടി.വി. തമ്പാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.