പഴയങ്ങാടി: മാടായി ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ദിലീപ് കുമാർ വായനശാല ആൻഡ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സുസ്ഥിര അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കംകുറിച്ചു. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ. ഉഷ അധ്യക്ഷത വഹിച്ചു. ഒ.വി. രഘുനാഥൻ സ്വാഗതം പറഞ്ഞു. അടുക്കളയിൽ ആവശ്യമായ ഉൽപന്നങ്ങൾ സ്വന്തം തോട്ടത്തിൽതന്നെ ഉൽപാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടം എന്നനിലയിൽ ക്ലബ് പ്രവർത്തകർ തയാറാക്കിയ നഴ്സറിയിൽ മുളപ്പിച്ച അത്യുൽപാദനശേഷിയുള്ള വേഗത്തിൽ കായ്ക്കുന്ന മുരിങ്ങ (പി.കെ.എം 1), പപ്പായ (ഗോൾഡൻ ലേഡി), വഴുതിന, വെണ്ട, കാന്താരിമുളക് എന്നിവയുടെ തൈകൾ 250 ഓളം വീടുകളിൽ വിതരണം ചെയ്തു. ഒ. വത്സൻ, യു. പ്രസന്നകുമാർ, എം.വി. ദിലീപ് കുമാർ, എം. മണി, പി.വി. പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.