രജിസ്ട്രേഷൻ തുടങ്ങി

ശ്രീകണ്ഠപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി വഴി നടപ്പാക്കുന്ന ഏഴാംതരം തുല്യത . നാലാംതരം വിജയിച്ചവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന് കുറുമാത്തൂർ പഞ്ചായത്തിലെ സാക്ഷരത മിഷൻ തുടർവിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ:- 9747740916. ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം ഇന്നു മുതൽ ശ്രീകണ്ഠപുരം: ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം വ്യാഴാഴ്ച മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ തുടങ്ങും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി ഉദ്ഘാടനംചെയ്യും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 3000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വെള്ളിയാഴ്ച സമാപന സമ്മേളനം കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.