ഇരിട്ടി: മതത്തിെൻറയും ജാതിയുടെയും സങ്കുചിത ചിന്തകൾക്കതീതമായി മനുഷ്യനെ ഒന്നിപ്പിക്കാൻ കലകൾക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പറഞ്ഞു. ഉളിയിൽ മൗണ്ട് ഫ്ലവർ സ്കൂളിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന വിദ്യ സഹോദയ സി.ബി.എസ്.ഇ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയില്ലെങ്കിൽ മനുഷ്യത്വം നശിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യ കൗൺസിൽ ഡയറക്ടർ ഡോ. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വി.കെ.ഖാലിദ്, യു.പി.സിദ്ദീഖ്, ടി.എം. സഫിയ, കെ.ടി. വിനോദ്കുമാർ, പ്രഫ. കെ. അബൂബക്കർ, ടി.കെ. മുഹമ്മദലി, ഡോ. പി. സലീം, പ്രകാശ് വി. വാര്യർ, കെ.എൻ. സുലൈഖ, കെ.എം. സാദിഖ്, വി.കെ. കുട്ടു, കെ.വി. ബഷീർ, ഷക്കീബ്, ഷബീർ എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ 139 പോയൻറ് നേടി മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ മുന്നിലാണ്. 134 പോയൻറുമായി വാദിറഹ്മ കൊടിയത്തൂരും 130 പോയൻറുമായി മുബാറക് സ്കൂൾ മഞ്ചേരിയുമാണ് പിന്നിൽ. ഹയർ സെക്കൻഡറി വിഭാഗത്തിൽ 77 പോയൻറ് നേടി മർകസത്തുൽ ഉലൂം ഇംഗ്ലീഷ് സ്കൂൾ കൊണ്ടോട്ടിയാണ് മുന്നിൽ. 63 പോയൻറുമായി നാഷനൽ ഹുദ സി.എസ് സ്കൂൾ ഒരുമനയൂരും 61 പോയൻറുമായി പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ വാദിഹുദ പഴയങ്ങാടിയുമാണ് പിന്നിൽ. കലോത്സവം ബുധനാഴ്ച വൈകീട്ട് സമാപിക്കും. മാപന സമ്മേളനത്തിൽ ഡോ. കൂട്ടിൽ മുഹമ്മദലി മുഖ്യാതിഥിയാവും. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ സമ്മാന വിതരണം നടത്തും. 150 ഇനങ്ങളിലായി 1500ഒാളം പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.