പഴയങ്ങാടി: രാമപുരം പാലം നിർമാണത്തിന് പുഴയിൽ താൽക്കാലികമായി സ്ഥാപിച്ച ബണ്ട് പൊളിച്ചുനീക്കി. ചെറുതാഴം പഞ്ചായത്ത് അധികൃതരുടെ ഇടപെടലിനെ തുടർന്ന് കെ.എസ്.ടി.പി അധികൃതർ എക്സ്കവേറ്റർ ഉപയോഗിച്ചാണ് ബണ്ട് നീക്കിയത്. പാലം പണി പൂർത്തീകരിച്ചിട്ടും ബണ്ട് പൊളിച്ചുമാറ്റാത്തതിൽ പ്രതിഷേധം ഉയർന്നപ്പോൾ മാസങ്ങൾക്കു മുമ്പ് സിമൻറ് സ്ലാബുകൾ മാറ്റുകയും ഭാഗികമായി പൊളിക്കുകയും ചെയ്തിരുന്നു. എന്നാൽ, ബണ്ട് പൂർണമായി പൊളിച്ചുനീക്കാത്തതിനെ തുടർന്ന് പുഴയുടെ ഒഴുക്ക് നിലച്ചു. രാമപുരം പുഴയിൽ നീരൊഴുക്ക് നിലച്ചതോടെ ചെറുതാഴം പാടശേഖരത്തിൽ വ്യാപകമായി വെള്ളം കയറി കൃഷിയിറക്കാൻ കഴിയാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.