കുറ്റിക്കോൽ ബൈപാസ് സമരത്തിന്​ പിന്തുണയുമായി കുപ്പം നിവാസികളും

തളിപ്പറമ്പ്: ചുടല -കുറ്റിക്കോൽ ബൈപാസിന് ജനവാസ കേന്ദ്രവും കുന്നും വയലുകളും തണ്ണീർത്തടവും നശിപ്പിക്കരുതെന്ന് കുപ്പം കുടിയിറക്ക് വിരുദ്ധ സമിതി ആവശ്യപ്പെട്ടു. വയൽക്കിളികൾ കൂട്ടായ്മയുമായും മറ്റു സ്ഥലങ്ങളിലെ സമിതികളുമായും സഹകരിക്കാൻ സമിതി തീരുമാനിച്ചു. നിലവിലെ ദേശീയപാതക്ക് 30 മീറ്റർ സ്ഥലം ഉണ്ടായിരിക്കെ, ജനങ്ങളെ കുടിയൊഴിപ്പിച്ച് ബി.ഒ.ടി കമ്പനിക്കുവേണ്ടി ഭരണകൂടങ്ങൾ നടത്തുന്ന തലതിരിഞ്ഞ വികസന പ്രവർത്തനങ്ങൾ തിരുത്തണമെന്നും യോഗം ചൂണ്ടിക്കാട്ടി. പരിയാരം വില്ലേജിലെ കുപ്പം പ്രദേശത്ത് മാത്രം 30ഓളം വീടുകളും ക്ഷേത്രവും പള്ളിയും 15 വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടും. ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. കൺവീനർ കെ.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. കെ.വി. ഷഫീഖ്, കെ. ഇബ്രാഹീം, എം. അബ്ദുല്ല, അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.