എൻ.ജി.ഒ യൂനിയൻ ജില്ല കലോത്സവം

കണ്ണൂർ: സംസ്ഥാന ജീവനക്കാർക്ക് കേരള എൻ.ജി.ഒ യൂനിയൻ ജില്ല കലാസമിതിയായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ല കലോത്സവം ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ എരഞ്ഞോളി മൂസ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല വൈസ് പ്രസിഡൻറ്് എ. രതീശൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. ലക്ഷ്മണൻ സംസാരിച്ചു. എം.വി. രാമചന്ദ്രൻ സ്വാഗതവും പി.പി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഏരിയകളിൽനിന്നായി ഒട്ടേറെ ജീവനക്കാർ മത്സരങ്ങളിൽ പങ്കെടുത്തു. ലളിതഗാനം, ശാസ്ത്രീയസംഗീതം, കവിത പാരായണം, മാപ്പിളപ്പാട്ട്, നാടൻപാട്ട് (ഗ്രൂപ്), മോണോ ആക്ട്, തിരുവാതിരക്കളി, നാടോടിനൃത്തം (സിംഗിൾ), പ്രച്ഛന്നവേഷം, ഒപ്പന, നാടൻപാട്ട് (സിംഗിൾ), തബല, ചെണ്ട, മൃദംഗം, വയലിൻ (വെസ്റ്റേൺ), ഓടക്കുഴൽ, പെൻസിൽ േഡ്രായിങ്, പെയിൻറിങ്/ജലച്ചായം, കാർട്ടൂൺ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വൈകീട്ട് സമാപനച്ചടങ്ങിൽ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ശശിധരൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കണ്ണൂർ സൗത്ത് ഏരിയ ഒന്നാം സ്ഥാനവും തളിപ്പറമ്പ് ഏരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി വിജയികളായവർ കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി നവംബർ 11ന് കോട്ടയം സി.എം.എസ് കോളജിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന കലോത്സവം സർഗോത്സവ് 2017ൽ ജില്ലയെ പ്രതിനിധാനംചെയ്ത് പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.