യുവാക്കളുടെ കർമശേഷി രാഷ്​ട്രനന്മക്ക്​ ഉപയോഗപ്പെടുത്തണം ^ഐ.എസ്.എം

യുവാക്കളുടെ കർമശേഷി രാഷ്ട്രനന്മക്ക് ഉപയോഗപ്പെടുത്തണം -ഐ.എസ്.എം കണ്ണൂർ: യുവാക്കളുടെ കർമശേഷി രാജ്യത്തി​െൻറ നന്മക്കും അഖണ്ഡതക്കും വിനിയോഗിക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീ​െൻറ യുവഘടകമായ ഐ.എസ്.എം സംഘടിപ്പിച്ച യുവജനസംഗമം ആവശ്യപ്പെട്ടു. അസഹിഷ്ണുത വളർത്തുന്ന ആഹ്വാനങ്ങൾ രാജ്യത്തിന് നഷ്ടം മാത്രമേ വരുത്തുകയുള്ളൂ. ഭരണഘടന നൽകുന്ന അവകാശമായ മതപ്രബോധനവും ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണകൂടം ഉറപ്പുവരുത്തണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഡിസംബർ 28 മുതൽ 31വരെ മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാനസമ്മേളനത്തി​െൻറ ഭാഗമായാണ് സംഗമം നടത്തിയത്. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല ചെയർമാൻ ഡോ. എ.എ. ബഷീർ, മണ്ഡലം ചെയർമാൻ യൂനസ് കക്കാട്, ഐ.എസ്.എം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ. സക്കരിയ സ്വലാഹി, എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി. അബ്ദുല്ലത്തീഫ് മൗലവി, ഐ.എസ്.എം ജില്ല പ്രസിസൻറ് നൗഷാദ് സ്വലാഹി, ഇസ്ഹാഖലി കല്ലിക്കണ്ടി, അബ്ദുറഹ്മാൻ കൊളത്തായി, അബ്ദുറഷീദ് ടമ്മിട്ടോൺ, അബ്ദുൽ ലത്വീഫ് വെള്ളൂർ, വാസിൽ ചാലാട്, ശംസീർ കൂത്തുപറമ്പ്, അൻസാർ മാസ്റ്റർ ഉളിയിൽ, റാഷിദ് മുണ്ടേരി, മുഹമ്മദ് അക്രം, അജ്മൽ മുണ്ടേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.