സി.ബി.എസ്​.സി കലോത്സവം

ഇരിട്ടി: വിദ്യ സഹോദയ 24, 25 തീയതികളിൽ ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 150 സ്റ്റേജ്--സ്റ്റേജിതര മത്സരങ്ങളിലായി 1500ഓളം പ്രതിഭകൾ പെങ്കടുക്കും. 24ന് രാവിലെ ഒമ്പതിന് മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യ കൗൺസിൽ ഡയറക്ടർ ഡോ. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. 25ന് സമാപനസമ്മേളനം പ്രകാശ് ബി. വാര്യർ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ സമ്മാനദാനം നടത്തും. വാർത്താസമ്മേളനത്തിൽ കെ.ടി. വിനോദ്കുമാർ, ടി.കെ. മുഹമ്മദലി, കെ.എം. സാദിഖ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.