പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

ഇരിട്ടി: പടിക്കച്ചാലിൽ സി.പി.എം . തില്ലങ്കേരി ലോക്കൽ സമ്മേളനത്തി​െൻറ പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. നാലുദിവസം മുമ്പ് കോൺഗ്രസി​െൻറ കുടുംബസംഗമ പ്രചാരണ ബോർഡുകൾ നശിപ്പിച്ചിരുന്നു. സി.പി.എം പടിക്കച്ചാൽ ബ്രാഞ്ച് കമ്മിറ്റി ഇരിട്ടി ഡിവൈ.എസ്.പിക്ക് പരാതി നൽകി. അർബുദപരിശോധന ക്യാമ്പ് ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ തലശ്ശേരി മലബാർ കാൻസർ സ​െൻററി​െൻറ സഹകരണത്തോടെ സൗജന്യ അർബുദരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 23ന് രാവിലെ ഒമ്പതു മുതൽ ഒരുമണിവരെ തില്ലങ്കേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.