ഉരുവച്ചാൽ ടാക്​സി സ്​റ്റാൻഡിലെ ടോയിലറ്റ് തുറന്നുകൊടുത്തു

ഉരുവച്ചാൽ: മട്ടന്നൂർ മുനിസിപ്പാലിറ്റി പണികഴിപ്പിച്ച ഉരുവച്ചാലിലെ ടാക്സി സ്റ്റാൻഡിലെ അടച്ചുപൂട്ടിയ ടോയിലറ്റ് നഗരസഭ ശുചീകരണവിഭാഗം വൃത്തിയാക്കി തുറന്നുെകാടുത്തു. മൂന്നാഴ്ചയോളമായി ടോയിലറ്റ് അടച്ചുപൂട്ടിയിരുന്നു. മൂത്രപ്പുരയിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ കഴിഞ്ഞദിവസം മുതൽ അതും അടച്ചിട്ടതോടെ ദുരിതം ഏറുകയായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നു. തുടർന്നാണ് നഗരസഭ അധികൃതർ നടപടിയെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.