ഹൃേദ്രാഗ നിർണയ ക്യാമ്പ്

ഇരിട്ടി: ഇരിട്ടി ഇന്ദിരാജി എജുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹാർട്ട് ഫൗണ്ടേഷൻ, മംഗളൂരു ഒമേഗ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ഹൃേദ്രാഹ നിർണയ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് രാവിലെ പത്തുമുതൽ ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. മുകുന്ദി​െൻറ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പിൽ ഇ.സി.ജി, എക്കോ കാർഡിയോഗ്രാം, ഷുഗർ,- ബി.പി പരിശോധന സൗജന്യമായിരിക്കും. വാർത്തസമ്മേളനത്തിൽ സാജു യോമസ്, വി. പുരുഷോത്തമൻ, പി.കെ. ഖദീജ, ഷിബോ കൊച്ചുവേലിക്കകത്ത്, ഹംസ എന്നിവർ പങ്കെടുത്തു. ജില്ല ക്യാമ്പ് ഇരിട്ടി: കോൺഗ്രസ് സേവാദൾ ജില്ല ക്യാമ്പ് ഒക്ടോബർ 28, 29 തീയതികളിൽ തില്ലങ്കേരി താജ്മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ചന്ദ്രൻ തില്ലങ്കേരി ചെയർമാനും സി.വി.സന്തോഷ് കൺവീനറും സി. രഘുനാഥ് ട്രഷററായുമുള്ള 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘ രൂപവത്കരണ യോഗം സേവാദൾ ജില്ല ചെയർമാൻ സി.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.സി. രാമകൃഷ്ണൻ, വി.ആർ. ഭാസ്കരൻ, തോമസ് വർഗീസ്, സി. അഷ്റഫ്, വി. മോഹനൻ, വി. പ്രകാശൻ, സാജു യോമസ്, റസാക്ക് മണക്കായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.