------------ ചീങ്കണ്ണിപ്പുഴക്കരയിലെ കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കുന്നു മുട്ടുമാറ്റിയിൽനിന്ന് പുറത്താക്കപ്പെട്ടവർക്കാണ് 15 ദിവസത്തിനകം ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയത് കേളകം: മൂന്നു പതിറ്റാണ്ടുമുമ്പ് കുടിയിറക്കിനിരയായ ആറളം വനാതിർത്തിയിലെ മുട്ടുമാറ്റി ചീങ്കണ്ണിപ്പുഴയോരത്തെ കുടുംബങ്ങളെ വീണ്ടും കുടിയിറക്കാൻ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ജില്ല കലക്ടറുടെ ഡി.എസ്.കെ.എൻ.ആർ/5707/16/എൽ1 നമ്പർ ഉത്തരവുപ്രകാരം ഇരിട്ടി താലൂക്ക് തഹസിൽദാറാണ് 15 ദിവസത്തിനകം സ്ഥലമൊഴിയാൻ നാലു കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയത്. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കുടിയൊഴിപ്പിക്കാനാണ് റവന്യൂവകുപ്പിെൻറ നീക്കം. വലിയ മൈലാടിയിൽ കുടുംബാംഗങ്ങളായ തോമസ്, േഗ്രസിക്കുട്ടി, ഏലിക്കുട്ടി, മേരിക്കുട്ടി എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. മുട്ടുമാറ്റി വനാതിർത്തിയിൽ താമസിച്ചിരുന്ന കർഷകകുടുംബങ്ങളെ വനം ൈകയേറ്റം ആരോപിച്ച് 1987 ഒക്ടോബർ 14നാണ് വനംവകുപ്പ് കുടിയിറക്കിയത്. പകരം ഭൂമി നൽകി പുനരധിവസിപ്പിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. ഇത് പ്രതീക്ഷിച്ച് വനാതിർത്തിയിലെ പുറമ്പോക്കിൽ ഇക്കാലമത്രയും കഴിഞ്ഞ കുടുംബങ്ങൾക്കാണ് ഇപ്പോൾ ഇടിത്തീപോലെ നോട്ടീസ് കിട്ടിയിരിക്കുന്നത്. നിരവധി തവണ കാട്ടാനകളുടെ പിടിയിൽനിന്ന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബങ്ങളാണ് ദുരന്തം കൺമുന്നിൽക്കണ്ട് പുറമ്പോക്ക് ജീവിതങ്ങളായി കഴിയുന്നത്. അതേസമയം, വനാതിർത്തികളിൽ ഇവരോടെപ്പമുണ്ടായിരുന്ന 33 ആദിവാസി കുടുംബങ്ങളെ ഒരുദശകം മുമ്പ് ആറളം ഫാമിൽ ഒരേക്കർ ഭൂമി വിതം നൽകി പുനരധിവസിപ്പിച്ചിരുന്നു. അപ്പോഴും ദുരിതം ജീവിതത്തിെൻറ ഭാഗമാക്കിയ കർഷക കുടുംബങ്ങൾ വിസ്മരിക്കപ്പെട്ടു. കുടിയിറക്ക് കുടുംബങ്ങളിലെ മുതിർന്നവരെല്ലാം പുനരധിവാസ സ്വപ്നം പൂവണിയാതെ മൺമറഞ്ഞു. ആറ് കുടുംബങ്ങൾക്ക് വേക്കളം വില്ലേജിൽ 20 സെൻറ് ഭൂമി വീതം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ഏക്കർ കണക്കിന് കൃഷിഭൂമിക്ക് പകരം നാമമാത്രമായ ഭൂമി നൽകുന്നത് ഇവർ അംഗീകരിച്ചില്ല. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർക്കും കലക്ടർമാർക്കും നിവേദന പരമ്പര നൽകി കാത്തിരിക്കുന്നതിനിടെയാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.