ഇടതുമുന്നണി വടക്കൻമേഖല ജനജാഗ്രതാജാഥക്ക്​ ഉജ്ജ്വല തുടക്കം

ഉപ്പള (കാസർകോട്): കേന്ദ്രസർക്കാറി​െൻറ ജനദ്രോഹനയങ്ങൾ തുറന്നുകാണിക്കുന്നതിനും സംഘ്പരിവാർ ഫാഷിസത്തിനെതിരെ മതനിരപേക്ഷത ഉയർത്തിക്കാണിക്കുന്നതിനും ഇടതുസർക്കാറി​െൻറ ക്ഷേമപ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിക്കുന്ന വടക്കൻമേഖല ജനജാഗ്രതായാത്രക്ക് ഉപ്പളയിൽ ഉജ്ജ്വല തുടക്കം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജാഥ സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. കേരളത്തെ വർഗീയമായി വിഭജിക്കുന്നതിനാണ് ബി.ജെ.പി ജനരക്ഷായാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ജാഥ നടത്തുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുവേണ്ടിയാണ്. ഇത് ആർ.എസ്.എസിനും ജനങ്ങൾക്ക് ആകെയും നൽകുന്ന സന്ദേശമാണ്. ബി.ജെ.പിയുടെ ദേശീയനേതാക്കളും അവരുടെ മുഖ്യമന്ത്രിമാരുമാണ് കേരളത്തിൽ ജനങ്ങളെ രക്ഷിക്കാനെന്നപേരിൽ യാത്ര നടത്തിയതെന്നും ഡി. രാജ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം പാർലമ​െൻററി പാർട്ടി നേതാവ് പി. കരുണാകരൻ എം.പി, മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ എം.എൽ.എ, െഎ.എൻ.എൽ ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ വഹാബ്, സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ, കോവൂർ കുഞ്ഞുമോൻ, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ, െഎ.എൻ.എൽ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീൻ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ പി. രാഘവൻ, ഖാദിബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, സി.പി.െഎ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, െഎ.എൻ.എൽ ജില്ല സെക്രട്ടറി അസീസ് കടപ്പുറം, സി.എച്ച്. കുഞ്ഞമ്പു, ടി. കൃഷ്ണൻ, കെ.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ബി.വി. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. വി.പി.പി. മുസ്തഫ സ്വാഗതം പറഞ്ഞു. സത്യൻ മൊകേരി (സി.പി.െഎ), പി.എം. ജോയി (ജനതാദൾ), പി.കെ. രാജൻ (എൻ.സി.പി), ഇ.പി.ആർ. വേശാല (കോൺഗ്രസ്-എസ്), സ്കറിയ തോമസ് (കേരളാ കോൺഗ്രസ്) എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.