കണ്ണൂർ: ഓഫിസ് ഫയലുകൾ മലയാളത്തിലാക്കുന്ന കാര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് നിർദേശിച്ചു. ഭരണഭാഷ ജില്ലതല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളിൽ ഫയലുകൾ മലയാളമാക്കുന്നതിൽ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. മിക്കവാറും വകുപ്പുകൾ 90 ശതമാനത്തിലേറെ ഫയലുകളും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ ഫയലുകൾ ഇംഗ്ലീഷിൽ കൈകാര്യം ചെയ്യാവുന്നതാണ്. ഇവ ഏതൊക്കെയെന്ന് സർക്കാർതന്നെ നിർദേശിച്ചിട്ടുണ്ട്. ഇതൊഴികെയുള്ള എല്ലാ ഫയലുകളും മലയാളത്തിലാക്കി 100 ശതമാനം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയണം. അതിന് ജില്ലതല ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധനൽകണമെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിന് േശ്രഷ്ഠഭാഷ ദിനാഘോഷത്തിെൻറ ഭാഗമായി ഓഫിസുകളിൽ ജീവനക്കാർ മലയാളഭാഷ പ്രതിജ്ഞയെടുക്കും. നവംബർ ഒന്നുമുതൽ ഒരാഴ്ച ഭരണഭാഷ വാരാഘോഷം വിവിധ പരിപാടികളോടെ നടത്താനും യോഗം തീരുമാനിച്ചു. സമിതി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ശിരസ്തദാർ കെ.കെ. ഗോപാലകൃഷ്ണൻ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.