മടിക്കൈ: സഹോദരിയെ വിനോദയാത്രക്ക് അയക്കാൻ പോയ യുവാവിനെ ആറംഗസംഘം അടിച്ച് പരിക്കേൽപിച്ചതായി പരാതി. വെള്ളിയാഴ്ച വൈകീട്ട് മടിക്കൈ അമ്പലത്തറയിലാണ് സംഭവം. പൂത്തക്കാലിലെ വിപിൻ, സച്ചിൻ എന്നിവരെയാണ് സദാചാര പൊലീസ് ചമഞ്ഞ സംഘം ആക്രമിച്ചത്. സ്‌കൂളിൽനിന്ന് വിനോദയാത്ര പോകുന്ന സംഘത്തിൽ വിപിെൻറ സഹോദരിയുണ്ടായിരുന്നു. ഇവളെ യാത്രയയക്കാൻ വന്നതിനിടെ ഒരുസംഘം കമൻറടിച്ചത് ചോദ്യം ചെയ്തപ്പോൾ സഹോദരൻ വിപിനെ ൈകയേറ്റംചെയ്തു. ഇത് ചോദ്യംചെയ്ത സുഹൃത്ത് സച്ചിനെ വടികൊണ്ട് തലക്കടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രഞ്ജിത്ത്, മോഹനൻ, വിനോദ്, സന്തോഷ്, അനൂപ്, മധു എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.