തലശ്ശേരി: കാവുംഭാഗം ശ്രീരാമനിലയത്തിൽ പരേതനായ ഇരുന്നാലിയത്ത് ശേഖരെൻറയും പത്മാവതിയുടെയും മകൻ ഇ.കെ. രാഗേഷും മമ്പറം കുഴിയിൽപീടിക ജിജീഷ് നിവാസിൽ പരേതനായ ഈക്കിൽട്ടേരി ദാസെൻറയും എം. ലീലയുടെയും മകൾ എം. ലിസയും . പാൽ പാഴാക്കുന്നതായി പരാതി മാഹി: ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്ക് രാജീവ് ഗാന്ധി പ്രഭാതഭക്ഷണ പദ്ധതിയിൽ രാവിലെ ഒമ്പതിന് നൽകുന്ന പാൽ കുട്ടികൾ നഷ്ടപ്പെടുത്തുന്നു. പിഞ്ചുകുഞ്ഞുങ്ങൾക്ക് ചൂടുള്ളപാൽ കുടിക്കാനുള്ള സാഹചര്യമോ സൗകര്യമോ ഡൈനിങ് ഹാളിലില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. അകത്തേക്ക് പ്രവേശനാനുമതിയില്ലാത്തതിനാൽ കുട്ടികളെയുംകൊണ്ട് എത്തുന്ന അമ്മമാർക്ക് മക്കളിൽ പലരും പാൽ വാഷ്ബേസിനിൽ കളയുന്നതിന് സാക്ഷികളാവാേന കഴിയുന്നുള്ളൂ. 12 മണിക്ക് ഉച്ചഭക്ഷണം കഴിക്കുന്ന മൂന്നോ നാലോ വയസ്സുള്ള കുരുന്നുകൾക്ക് നാലിന് സ്കൂൾ വിടുംവരെ കുടിക്കാൻ ഒന്നും കൊടുക്കാറില്ല. ചെറുഭക്ഷണംപോലുള്ളവ കൊണ്ടുവരാൻ അനുവാദവുമില്ല. പാൽ നൽകുന്ന ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ അവരും അസംതൃപ്തരാണ്. കെ.ജിയിലെ 52 കുട്ടികളെയാണ് ഉച്ചഭക്ഷണത്തിന് ഡൈനിങ് ഹാളിലേക്ക് ആദ്യം എത്തിക്കുന്നത്. തലയോളം ഉയരത്തിലുള്ള ഡസ്കിൽവെച്ച് 10 മിനിറ്റിനകം കഴിക്കാനാകാതെ കടുത്ത ചൂടുള്ളഭക്ഷണം കുഞ്ഞുങ്ങൾ കളയുകയാണ്. കുട്ടികൾതന്നെ പാത്രം കഴുകണമെന്ന ആവശ്യം പി.ടി.എയുടെ കർശന നിർദേശത്തെ തുടർന്ന് കാൻറീൻ ജോലിക്കാർ ഉപേക്ഷിച്ചു. വീട്ടിൽനിന്ന് ഭക്ഷണത്തിനുള്ള പാത്രം കൊണ്ടുവന്നാൽ ഡൈനിങ് ഹാളിലെ കാത്തിരിപ്പിന് അറുതിയാകും. ക്ലാസിലോ വരാന്തയിലൊ പിഞ്ചുകുട്ടികൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് ജോലിക്ക് ആളെവെക്കണമെന്ന നിർദേശവും അട്ടിമറിക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.