നാളെ വൈദ്യുതി തടസ്സപ്പെടും

വൈദ്യുതി തടസ്സപ്പെടും കണ്ണൂർ: 110 കെ.വി ചൊവ്വ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ തലശ്ശേരി ഫീഡറിൽനിന്നുള്ള വൈദ്യുതിവിതരണം ഭാഗികമായി തടസ്സപ്പെടും. ചൊവ്വ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ തെഴുക്കീൽപീടിക, താേഴചൊവ്വ ബാങ്ക് റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. വേങ്ങാട് സെക്ഷന് കീഴിലെ അയ്യപ്പൻതോട്, വട്ടിപ്രം, വെള്ളാനപ്പൊയിൽ, ആമ്പിലാട് എസ്റ്റേറ്റ്, കിണർ, ആമ്പിലാട്, ദേശബന്ധു എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. പാപ്പിനിശ്ശേരി സെക്ഷന് കീഴിലെ കീച്ചേരികുന്ന്, വടേശ്വരം, പാട്യം, ചാലിൽ, ചിറ്റോത്തിടം, അരോളി എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.