കാസർകോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ നടത്തുന്ന സംസ്ഥാനജാഥക്ക് കാസർകോട്ട് തുടക്കം. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ജാഥാ ക്യാപ്റ്റൻ തമ്പി നാഷണലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സംഘം മജീദ് അധ്യക്ഷത വഹിച്ചു. ജാഥയിലേക്ക് കോട്ടയം തലയോലപ്പറമ്പിൽനിന്ന് കൊണ്ടുവന്ന പതാക സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡൻറ് റോബർട്ട് മാത്യുവും മുൻ സംസ്ഥാന സെക്രട്ടറി രാജശേഖരനും ചേർന്ന് ജാഥാ ക്യാപ്റ്റൻ തമ്പി നാഷണലിനെയും വൈസ് ക്യാപ്റ്റൻ പി.എച്ച്. ഇഖ്ബാലിനെയും ഏൽപിച്ചു. റഹീം കുറ്റിപ്പുറം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ബാവ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. മൻസൂർ കുരിക്കൾ സ്വാഗതവും അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.