നവപ്രഭ പദ്ധതി തുടങ്ങി

തലശ്ശേരി: ആര്‍.എം.എസ്.എയുടെ സാമ്പത്തികസഹായത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നവപ്രഭ പദ്ധതി തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് നവാസ് മേത്തര്‍ അധ്യക്ഷതവഹിച്ചു. കോ-ഓഡിനേറ്റര്‍ എൻ. സതീശന്‍ പദ്ധതി വിശദീകരിച്ചു. മദര്‍ പി.ടി.എ പ്രസിഡൻറ് എം. സൗജത്ത്, സീനിയര്‍ അസി. എൻ.പി.സി ഷീല, എസ്.എം.സി അംഗം അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ. രമേശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. പ്രസാദന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.